Connect with us

News

ത്രസിപ്പിക്കുന്ന ത്രില്ലർ ഒപ്പം കുടുംബചിത്രവും കൂടിയായ ‘സെയ്ഫ്’ തീയേറ്ററുകളിൽ മുന്നേറുന്നു

Published

on

ചിത്രത്തിന്റെ പേരിൽ നിന്നും തന്നെ വളരെ വ്യക്തമാണ് ഈ ചിത്രന്റെ ആശയവും.’സെയ്ഫ്’- ഒരു വ്യക്തിയിൽ നിന്നും സാമൂഹ സുരക്ഷ മാത്രമല്ല ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്. മറിച്ച് ഓരോ വ്യക്തിയുടെയും അവകാശമാണ് എന്ന് ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. നവാഗതനായ പ്രതീപ് ഒരുക്കുന്ന ചിത്രം സംസാരിക്കുന്നത് സമകാലിക സമൂഹത്തിലെ സ്ത്രീ സുരക്ഷയെ കുറിച്ചാണ്. കേരളത്തിന്റെ ഏത് കോണിലും എന്ത് സംഭവിച്ചാലും രക്ഷപെടാൻ ഉള്ള റെഡ് അലെർട് ആപ് വികസിപ്പിച്ചെടുക്കുന്നതോടെയാണ് ചിത്രം മറ്റൊരു തലത്തിൽ എത്തുന്നത്. ബസും ട്രെയിനും മുതൽ ഏത് ഒറ്റപെട്ട സ്ഥലങ്ങളിലും പെട്ടുപോകുന്ന പെൺകുട്ടികൾക്ക് രക്ഷക്കെത്തുന്നുതാണ് ഈ ആപ്പ്.

ശക്തമായ ഓരോ കഥാപാത്രങ്ങാണെന്ന് തോന്നിപ്പിക്കുന്ന അതിമനോഹരമായ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ സത്ത്. ഭരണാധികാരികളുടെയും മറ്റും ശ്രദ്ധയിൽ പെട്ടാൽ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ കുറക്കാൻ കഴിയുന്ന ആശയം പ്രേക്ഷകർക്ക് മുന്നിൽ അതിമനോഹരമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു എന്നതാണ് മറ്റൊരു വിജയം.

അനുശ്രീ, സിജു വിൽസൺ, അപർണാ ഗോപിനാഥ്, അജി ജോൺ, ഹരീഷ് പേരടി ,ശിവജി ഗുരുവായൂർ, കൃഷ്ണ, പ്രസാദ് കണ്ണൻ , ഷാജി പല്ലാരിമംഗലം, സർജു മാത്യു, ഉർമ്മിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മി പ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ്, ജയകൃഷ്ണൻ, അശ്വിക, പ്രശാന്ത് അലക്‌സാണ്ടർ, പ്രിയങ്ക തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സ്ത്രീകൾ അടങ്ങുന്ന നമ്മുടെ ഈ സമൂഹത്തിലെ ഓരോരുത്തരും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്. എന്നിലോ നിന്നിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സുരക്ഷിതത്വം, മറിച്ച് സമൂഹത്തിലെ ഓരോരുത്തരുടെയും ഉത്തരവാദിത്വവും കൂടിയാണ്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ജയസൂര്യ ചിത്രം തൃശൂർ പൂരം ക്രിതുമസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു

Published

on

By

മലയാളികളുടെ സംസ്കാരത്തെയും ആചാര അനുഷ്ഠാനങ്ങളുടെയും കഥപറയുന്ന നമ്മുടെ സ്വന്തം തൃശൂർ നഗരത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് മറ്റൊരു ചിത്രം കുടി.ജയസൂര്യ കേന്ദ്രകഥാപാത്രമായി വിജയ് ബാബു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്നത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

Thrissur Pooram Packup

Gepostet von Vijay Babu am Dienstag, 5. November 2019

ചിത്രം ക്രിസ്‌തുമസിനോടനുബന്ധിച്ച് തീയേറ്ററുകളിലെത്തുമെന്നാണ് വീഡിയോയിൽ അറിയിച്ചിരിക്കുന്നത്. ഒപ്പം ജയസൂര്യ ഷാജിപാപ്പാനായിവെള്ളിത്തിരയിൽ മിന്നിയ ആഡിന്റെ മൂന്നാം ഭാഗമായ ആട് 3 യുടെ അന്നൗൻസ്മെന്റും 2020 ൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. തികച്ചും ഒരു ഫാമിലി എന്റർടൈനറായ തൃശൂർ പൂരം തൃശൂർ നഗരത്തെ ആസ്പദമാക്കിയാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടെന്നും നടൻ ജയസൂര്യ കൂട്ടിച്ചേർത്തു

Continue Reading

News

ഒരു സിനിമാനുഭവം ചരിത്രമാകുന്നു നിമിഷം; മാമാങ്കം ഒഫീഷ്യൽ ട്രൈലെർ എത്തി

Published

on

By

വള്ളുവനാടിന്റെ ചരിത്ര പ്രാധാന്യവും ഉള്ളിൽ കനൽ കോരിയിട്ട കുറെ ശക്തമായ കഥാപാത്രങ്ങലും കൊണ്ട് സമ്പന്നയാമ മാമാങ്കത്തിന് തിരികൊളുത്തികൊണ്ടു ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമാലോകവും സിനിമാപ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മാമാങ്കം ഇനി അധികം വൈകാതെ വെള്ളിത്തിരയിൽ കാണാം…കാത്തിരിക്കൂ

Continue Reading

News

‘മാര്‍ജാര ഒരു കല്ലുവച്ച നുണ’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!

Published

on

Maarjara Oru Kalluvecha Nuna Video Song

നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാര്‍ജാര ഒരു കല്ലുവച്ച നുണ’.  ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ജോബ് കുര്യന്‍ ആലപിച്ച ‘ആരൊരാള്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കിരണ്‍ ജോസ് ആണ്.

വിഹാന്‍, സുധീര്‍ കരമന, ഹരീഷ് പേരഡി, ടിനി ടോം, നോബി, കൊല്ലം സുധി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ലിജൊ പോള്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഫിന്‍ഫി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുനിരാജ് കാശ്യപ് ആണ് ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ രാകേഷ് ബാല തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുത്തിയിരിക്കുന്നത്.

ഗാനം കാണാം

Continue Reading

Trending