Connect with us

Reviews

ആരും എവിടെയും സുരക്ഷിതരല്ല !!!

Published

on

ഇന്നത്തെ സമൂഹത്തിലെ ഏറെ പ്രസക്തമായ ഒരു വാക്കാണ് സെയ്ഫ്. ഞാനോ നീയോ എന്നതിൽ ഒതുങ്ങാതെ ഈ സമൂഹം മുഴുവനെയും ബാധിക്കുന്ന ഒരു അവസ്ഥ കൂടിയാണ് സെയ്ഫ്. ജാതിമത ലിംഗ ഭേദമന്യേ ആരും എവിടെയും സുരക്ഷിതരല്ല എന്നതാണ് വാസ്തവം. വളരെ ശക്തമായ നിയമചട്ടക്കൂടുകൾ ഉണ്ടായിട്ടുപോലും സ്വന്തം വീട്ടിൽ പോലും ആരും സുരക്ഷിതരല്ല എന്നത് മറ്റൊരു സത്യം.

സമൂഹത്തിനെതിരെ പിടിച്ചിരിക്കുന്ന കണ്ണാടിയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ഓരോ ചിത്രവും. പ്രദീപ്‌ കാളിപുരയത്തിന്റെ സംവിധാനത്തിലൊരുങ്ങിയ സെയ്ഫ് എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. സമൂഹത്തിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ സുരക്ഷതക്ക് വെല്ലുവിളികൾകൊപ്പം പ്രണയം, പ്രതികാരം, രാഷ്ട്രീയം എന്നിവ ചേരുമ്പോൾ ഉണ്ടാകുന്ന കുറെ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു ചിത്രമാണ് എപിഫാനി എന്റർടൈൻമെന്റിന്റെ ബാനറിൽ ഷാജി പല്ലാരിമംഗലവും സർജു മാത്യുവും ഒരുക്കിയിരിക്കുന്നത്.

സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുമായി ജീവിക്കുന്ന ദേശീയ സുരക്ഷ കൗൺസിൽ അംഗം അരുന്ധതി ദാസിന്റെ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്നതിനൊപ്പം പോലീസ് നിരീക്ഷണത്തിലുമാണ്. അരുന്ധതി ദാസിന്റെ സ്വപ്ന പദ്ധതിയാണ് സെയ്ഫ് മൂവ്മെന്റ്. ഈ സംഘടനയ്ക്കു വേണ്ടി ഇരുപതോളം ശസ്ത്രക്രിയകൾ നടത്തിയെന്ന് അവകാശപ്പെടുന്ന ഡോക്ടർ അരുണിൽ നിന്ന് വിവരങ്ങൾ ചോർത്തിയെടുക്കുന്ന ശ്രേയ ഐ പി എസ് അരുന്ധതിയുടെ ഭൂതകാലവും ചികയുന്നു. ഏറെ വാർത്താപ്രാധാന്യം നേടിയ ദേവനാഥ് ട്രസ്റ്റ്‌ ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്ന ശ്രേയയ്ക്ക് മറ്റൊരു സ്വകാര്യ താല്പര്യം കൂടിയുണ്ട്. സെയ്ഫ് മൂവ്മെന്റിന്റെ ആശയം സമൂഹത്തിൽ ചർച്ചാവിഷയം ആകുമ്പോൾ ഒരുപാട് സംശയങ്ങൾ കൂട്ടിച്ചേർത്ത് ശ്രേയയുടെ അന്വേഷണം മറ്റൊരു വഴിയിലേക്ക് നീങ്ങുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.

അനുശ്രീ, സിജു വിൽസൺ, അപർണാ ഗോപിനാഥ്, അജി ജോൺ, ഹരീഷ് പേരടി ,ശിവജി ഗുരുവായൂർ, കൃഷ്ണ, പ്രസാദ് കണ്ണൻ , ഷാജി പല്ലാരിമംഗലം, സർജു മാത്യു, ഉർമ്മിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മി പ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ്, ജയകൃഷ്ണൻ, അശ്വിക, പ്രശാന്ത് അലക്‌സാണ്ടർ, പ്രിയങ്ക തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ചേർന്ന ഒരു സമകാലില പ്രസക്തി നിറഞ്ഞ ഒരു സിനിമാനുഭവമാണ് ഈ ചിത്രം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Reviews

ആകാശഗംഗയുടെ രണ്ടാം വരവ് പ്രേക്ഷകർ ഇരുകൈനീട്ടി സ്വീകരിച്ചു

Published

on

By

മലയാളി പ്രേക്ഷകർക്ക് ഹൊറർ ചിത്രം എന്ന പറഞ്ഞാൽ ആദ്യം വരുന്ന ചിത്രമാണ് 1999 ല്‍ വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ. മലയാള സിനിമകളിൽ വെച്ച് എക്കാലത്തെയും മികച്ച ഹൊറർ സിനിമകളിൽ ഒന്നുതന്നെയായിരുന്നു. ഇപ്പോഴിതാ, വിനയൻ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും മലയാളി പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു സിനിമകളും തമ്മിൽ 20 വര്ഷങ്ങളുടെ അന്തരം ഉണ്ട്.

ആദ്യ ഭാഗത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ രണ്ടാം ഭാഗവും വലിയ സ്വീകരണമാണ് ചിത്രം റിലീസായ ആദ്യ ദിവസത്തിൽ തന്നെ നല്‍കിയത്. വെള്ള സാരിയുടുത്തു വരുന്ന യക്ഷി സങ്കല്പത്തിന് ഒരു അടിത്തറയിട്ട ചിത്രമായിരുന്നു ആകാശഗംഗ.

എന്നാൽ രണ്ടാം ഭാഗത്തിൽ മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയില്‍ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സംവിധായകനൊപ്പം ചിത്രത്തിന്റെ അണിയറപ്രതകർക്കും സാധിച്ചു. മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നില്‍ക്കുന്ന പ്രതികാരദുര്‍ഗ്ഗയും പ്രണയാര്‍ദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രവും എന്ന് കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നു.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.

Continue Reading

Reviews

അണ്ടർ വേൾഡ് ; ഒരു ഡിഫറൻറ്റ് മാസ്സ് ചിത്രം തന്നെ

Published

on

By

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെടുന്ന ഒരു ജോണറാണ് ത്രില്ലെർ വിഭാഗത്തിലുള്ള ചിത്രങ്ങൾ. അത്പോലെ ഒരു പുതുമ നിറഞ്ഞ മികച്ച ഒരു സിനിമാനുഭവമാണ് അരുൺകുമാർ അരവിന്ദ്‌ എന്ന സംവിധായകൻ അണ്ടർ വേൾഡ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

ത്രില്ലെർ രംഗങ്ങൾ കൊണ്ട് ചിത്രം ഒരു അഴിമതി കേസും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്‌. ആസിഫ്‌ അലിയുടെ സ്റ്റാലിൻ ജോൺ എന്ന പ്രധാന കഥാപാത്രമാണ് ചിത്രത്തിന്റെ നെടുന്തൂണ്. മാസ്സ് രംഗങ്ങൾക്കൊപ്പം കഥാനായകന്റെ അഭിനയ മികവും പ്രേക്ഷകനെ ത്രിശിപ്പിച്ചു. കഥക്ക് പിന്തുണയായ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർക്, മുകേഷ്‌, സംയുക്ത മേനോൻ തുടങ്ങിയവരും ഒട്ടും പിന്നിലല്ല.

സി.ഐ.എ എന്ന സിനിമക്ക്‌ ശേഷം ഷിബിൻ ഫ്രാൻസിസ്‌ ആണ് തിരക്കഥ ഒരുക്കിയത്‌. ഷിബിന്റെ എഴുത്തുകൾ ഗംഭീരമായി തന്നെ അരുൺ തിരശ്ശീലയിൽ എത്തിച്ചിട്ടുണ്ട്‌. അലക്‌സ് ജെ പുളിക്കല്‍ ഒരുക്കിയ ഛായാഗ്രഹണം ഏറെ മികച്ച്‌ നിന്നു. സിനിമയിൽ പ്രേക്ഷകർക്ക്‌ എൻഗേജിംഗ്‌ ആയി ഇരിക്കാൻ ഛായാഗ്രഹണം ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന് തന്നെ പറയാം.

ഒരു സിനിമക്ക് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ചേർന്ന ഒരു നല്ല സിനിമാനുഭവമാണ് അണ്ടർ വേൾഡ്. പേരുപോലെ തന്നെ പ്രേക്ഷകനെ ഒരു അധോലോകവും ആ ലോകം കീഴടക്കി വാഴുന്ന കുറെ ഏറെ മനുഷ്യരെയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ വളരെ മനോഹരമായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ഈ ചിത്രത്തിന്റെ അണിയറ കുട്ടയിമ.

Continue Reading

Reviews

ഷഹീൻ സിദ്ദിഖിന്റെ ഒരു കടത്ത് നാടൻ കഥ പ്രേക്ഷക ശ്രദ്ധനേടി ; റിവ്യൂ വായിക്കാം

Published

on

By

നവാഗത സംവിധായകൻ ആയ പീറ്റർ സാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കടത്ത് നാടൻ കഥ എന്ന ചിത്രം ഇന്നലെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിച്ചു. ആദ്യ ദിനത്തിൽ തന്നെ ഒരു നല്ല ചിത്രം എന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജനപ്രിയ നായകൻ ദിലീപ് പുറത്തു വിട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്ത ഇതിന്റെ ട്രെയ്ലറും സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു.

സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് നായക വേഷത്തിൽ എത്തുന്നതിനോടൊപ്പം ഗജനി എന്ന സൂപ്പർ ഹിറ്റ് തമിഴ്, ഹിന്ദി ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ പ്രദീപ് റാവത്തും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഒപ്പം സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ഭംഗിയാക്കി. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനൊപ്പം അനൂപ് മാധവും ചേർന്നാണ്.

ഉമ്മയുടെ ഓപ്പറേഷനുള്ള പണം കണ്ടെത്താൻ പലവഴി തിരഞ്ഞു നടക്കുന്ന യുവാവ് ഒടുവിൽ ഹവാല പണമിടപാടിൽ പെടുന്നതും പോലീസ് പിടിയിലാകാതെ തന്നെ ലക്ഷ്യം സാധൂകരിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഓപ്പറേഷനുള്ള വലിയ തുക എങ്ങനെ സമാഹരിക്കുമെന്ന ചിന്തയിൽ ഒടുവിൽ അയാൾ എത്തിനിൽക്കുന്നത് ഹവാല ഇടപാടുകാരിലാണ്. പ്രതിനായക കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ മിക്ക ഭാഷാ സിനിമകളിലും ശ്രദ്ധ നേടിയ പ്രദീപ് റാവത്ത് ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ‘ബാബ’ എന്ന ഒരു അധോലോക നേതാവിനെയാണ് പ്രദീപ് റാവത്ത് അവതരിപ്പിച്ചിരിക്കുന്നത്. പ്രസീദ മേനോന്‍, നോബി, ബിജുക്കുട്ടന്‍ എന്നിവരുടെ ‘ഗ്യാങ്ങ്’ ആണ് ചിത്രത്തില്‍ പ്രധാനമായും നര്‍മ്മം സൃഷ്ടിക്കുന്നത്.

ജോസഫ് സി മാത്യു ഒരുക്കിയ ദൃശ്യങ്ങളും അൽഫോൻസ് ജോസഫ് ഒരുക്കിയ സംഗീതവുംതന്നെയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്. പീറ്റർ സാജൻ നിർവഹിച്ച എഡിറ്റിങ്ങും മികച്ചതായി.

Source: Tv0

Continue Reading

Trending