Connect with us

News

മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിന്റെ കാരണം വ്യക്തമാക്കി സായി കുമാർ

Published

on

Sai Kumar's Daughter Marriage

സായി കുമാർ-പ്രസന്ന കുമാരി ദമ്പതികളുടെ മകളായിരുന്നു വൈഷ്ണവി. എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇവർ നിയമ പരമായി വേർപിരിഞ്ഞു. മകൾ വൈഷ്ണവിയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. എന്നാൽ വിവാഹ ചടങ്ങുകളിൽ ഒന്നും സായികുമാറിന്റെ സാനിധ്യം ഇല്ലായിരുന്നു. ഇതിനെ കുറിച്ച് അടുത്തിടെയാണ് സായി കുമാർ മനസുതുറന്നത്‌.

“അക്ഷരാര്‍ഥത്തില്‍ ‘സീറോ’യില്‍ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചത് അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്‍റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവര്‍ക്ക് നല്‍കിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു കേട്ടപ്പോള്‍ വലിയ വിഷമമായി. ഞാന്‍ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാന്‍ മോള്‍ ഫ്ലാറ്റില്‍ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ്‌ ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല”, സായ്കുമാര്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ജയസൂര്യ ചിത്രം തൃശൂർ പൂരം ക്രിതുമസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു

Published

on

By

മലയാളികളുടെ സംസ്കാരത്തെയും ആചാര അനുഷ്ഠാനങ്ങളുടെയും കഥപറയുന്ന നമ്മുടെ സ്വന്തം തൃശൂർ നഗരത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് മറ്റൊരു ചിത്രം കുടി.ജയസൂര്യ കേന്ദ്രകഥാപാത്രമായി വിജയ് ബാബു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്നത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

Thrissur Pooram Packup

Gepostet von Vijay Babu am Dienstag, 5. November 2019

ചിത്രം ക്രിസ്‌തുമസിനോടനുബന്ധിച്ച് തീയേറ്ററുകളിലെത്തുമെന്നാണ് വീഡിയോയിൽ അറിയിച്ചിരിക്കുന്നത്. ഒപ്പം ജയസൂര്യ ഷാജിപാപ്പാനായിവെള്ളിത്തിരയിൽ മിന്നിയ ആഡിന്റെ മൂന്നാം ഭാഗമായ ആട് 3 യുടെ അന്നൗൻസ്മെന്റും 2020 ൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. തികച്ചും ഒരു ഫാമിലി എന്റർടൈനറായ തൃശൂർ പൂരം തൃശൂർ നഗരത്തെ ആസ്പദമാക്കിയാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടെന്നും നടൻ ജയസൂര്യ കൂട്ടിച്ചേർത്തു

Continue Reading

News

ഒരു സിനിമാനുഭവം ചരിത്രമാകുന്നു നിമിഷം; മാമാങ്കം ഒഫീഷ്യൽ ട്രൈലെർ എത്തി

Published

on

By

വള്ളുവനാടിന്റെ ചരിത്ര പ്രാധാന്യവും ഉള്ളിൽ കനൽ കോരിയിട്ട കുറെ ശക്തമായ കഥാപാത്രങ്ങലും കൊണ്ട് സമ്പന്നയാമ മാമാങ്കത്തിന് തിരികൊളുത്തികൊണ്ടു ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമാലോകവും സിനിമാപ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മാമാങ്കം ഇനി അധികം വൈകാതെ വെള്ളിത്തിരയിൽ കാണാം…കാത്തിരിക്കൂ

Continue Reading

News

‘മാര്‍ജാര ഒരു കല്ലുവച്ച നുണ’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!

Published

on

Maarjara Oru Kalluvecha Nuna Video Song

നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാര്‍ജാര ഒരു കല്ലുവച്ച നുണ’.  ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ജോബ് കുര്യന്‍ ആലപിച്ച ‘ആരൊരാള്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കിരണ്‍ ജോസ് ആണ്.

വിഹാന്‍, സുധീര്‍ കരമന, ഹരീഷ് പേരഡി, ടിനി ടോം, നോബി, കൊല്ലം സുധി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ലിജൊ പോള്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഫിന്‍ഫി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുനിരാജ് കാശ്യപ് ആണ് ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ രാകേഷ് ബാല തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുത്തിയിരിക്കുന്നത്.

ഗാനം കാണാം

Continue Reading

Trending