Connect with us

Reviews

മലയാളിക്ക് മുന്നിൽ മറ്റൊരു കുറ്റാന്വേഷണ കഥയുമായി എം എ നിഷാദ് ; തെളിവ് റിവ്യൂ വായിക്കാം

Published

on

ഇന്വെസ്റ്റിഗേറ്റീവ് കഥകളെ ആസ്പതമാക്കിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് ഒരു ഹരമാണ്. എം എ നിഷാദിന്റെ സംവിധാനത്തിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രം തെളിവ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നു. ഒരു കുറ്റാന്വേഷണ കഥക്കപ്പുറം ഒരു കുടുംബചിത്രവും കൂടിയാണ് തെളിവ്. കേരളം പശചാതലത്തിൽ ഒരുങ്ങിയ ഈ ചിത്രം ഒരു ചെറിയ തുരുത്തിനെ ആസ്പതകിയാണ് മുന്നോട്ടു പോകുന്നത്.

തെളിവിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിനാടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷരുടെ പ്രിയ താരം ആശാ സരത്താണ്. പ്രകൃതിദുരന്തത്തിൽ പെട്ട ഒരു സ്ത്രീയുടെ അതിജീവനമാണ് ഈ ചിത്രത്തിന്റെ ആശയം. കൊല്ലം മൺട്രോതുരുത്താണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആശാ ശരത് അവതരിപ്പിക്കുന്ന ഗൗരി എന്ന സാധാരണകാരിയുടെ വ്യക്തിജീവിതത്തിലെ ആസ്പദമാക്കിയാണ് കഥ മുന്നോട്ടു പോകുന്നത്. ചിത്രത്തിൽ ഖാലിദിൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്. ഒപ്പം രഞ്ജീ പണിക്കർ, സുധീർ കരമന, മീരാ നായർ, അനിൽ നെടുമങ്ങാട്, സുനിൽ സുഗദ, രാജേഷ് ശർമ്മ, പൗളി വിൽസൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഒരു ജിഗ്‌സോ പസിൽ സോൾവ് ചെയ്യുന്ന രീതിയിൽ കഥ പറഞ്ഞു പോകുന്ന ഒന്നാം പകുതി, കുറേയേറേ ചോദ്യങ്ങൾ മുന്നോട്ട് വച്ചാണ് അവസാനിക്കുന്നത്. അതിന്റെ ഉത്തരങ്ങൾക്ക് വേണ്ടിയുള്ള ഒരു ആകാംഷ പ്രേക്ഷകനിൽ ഉണ്ടാകാൻ സംവിധായകന് പറ്റിയിട്ടുണ്ടെന്നാണ് തോന്നുന്നത്. മൺറോ തുരുത്തിന്റെ ദൃശ്യ ഭംഗി പ്രേക്ഷകനിലേക്ക് എത്തിക്കാൻ നിഖിൽ.എസ്പ്രവീണിന്റെ ക്യാമറ കണ്ണുകൾക്ക് സാധിച്ചിട്ടുണ്ട്. ഇടയ്ക് ലാഗിംഗ് അനുഭവപ്പെടുന്ന സിനിമയ്ക് വേഗം കൂട്ടാനും , പ്രേക്ഷകനെ പിടിച്ചിരുത്താനും എം.ജയൻചന്ദ്രന്റെ പശ്ചാത്തല സംഗീതം വളരെയധികം സഹായിച്ചിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ രണ്ടര മണിക്കൂർ കൊണ്ട് ഒരു ക്രൈം ത്രില്ലർ നോവൽ വായിച്ചു തീർക്കുന്ന ഒരു അനുഭവം പ്രേക്ഷനിലേക്ക് എത്തിക്കാൻ സംവിധായകനും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ടെന്ന് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Reviews

ആകാശഗംഗയുടെ രണ്ടാം വരവ് പ്രേക്ഷകർ ഇരുകൈനീട്ടി സ്വീകരിച്ചു

Published

on

By

മലയാളി പ്രേക്ഷകർക്ക് ഹൊറർ ചിത്രം എന്ന പറഞ്ഞാൽ ആദ്യം വരുന്ന ചിത്രമാണ് 1999 ല്‍ വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ. മലയാള സിനിമകളിൽ വെച്ച് എക്കാലത്തെയും മികച്ച ഹൊറർ സിനിമകളിൽ ഒന്നുതന്നെയായിരുന്നു. ഇപ്പോഴിതാ, വിനയൻ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും മലയാളി പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു സിനിമകളും തമ്മിൽ 20 വര്ഷങ്ങളുടെ അന്തരം ഉണ്ട്.

ആദ്യ ഭാഗത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ രണ്ടാം ഭാഗവും വലിയ സ്വീകരണമാണ് ചിത്രം റിലീസായ ആദ്യ ദിവസത്തിൽ തന്നെ നല്‍കിയത്. വെള്ള സാരിയുടുത്തു വരുന്ന യക്ഷി സങ്കല്പത്തിന് ഒരു അടിത്തറയിട്ട ചിത്രമായിരുന്നു ആകാശഗംഗ.

എന്നാൽ രണ്ടാം ഭാഗത്തിൽ മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയില്‍ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സംവിധായകനൊപ്പം ചിത്രത്തിന്റെ അണിയറപ്രതകർക്കും സാധിച്ചു. മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നില്‍ക്കുന്ന പ്രതികാരദുര്‍ഗ്ഗയും പ്രണയാര്‍ദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രവും എന്ന് കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നു.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.

Continue Reading

Reviews

അണ്ടർ വേൾഡ് ; ഒരു ഡിഫറൻറ്റ് മാസ്സ് ചിത്രം തന്നെ

Published

on

By

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെടുന്ന ഒരു ജോണറാണ് ത്രില്ലെർ വിഭാഗത്തിലുള്ള ചിത്രങ്ങൾ. അത്പോലെ ഒരു പുതുമ നിറഞ്ഞ മികച്ച ഒരു സിനിമാനുഭവമാണ് അരുൺകുമാർ അരവിന്ദ്‌ എന്ന സംവിധായകൻ അണ്ടർ വേൾഡ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

ത്രില്ലെർ രംഗങ്ങൾ കൊണ്ട് ചിത്രം ഒരു അഴിമതി കേസും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്‌. ആസിഫ്‌ അലിയുടെ സ്റ്റാലിൻ ജോൺ എന്ന പ്രധാന കഥാപാത്രമാണ് ചിത്രത്തിന്റെ നെടുന്തൂണ്. മാസ്സ് രംഗങ്ങൾക്കൊപ്പം കഥാനായകന്റെ അഭിനയ മികവും പ്രേക്ഷകനെ ത്രിശിപ്പിച്ചു. കഥക്ക് പിന്തുണയായ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർക്, മുകേഷ്‌, സംയുക്ത മേനോൻ തുടങ്ങിയവരും ഒട്ടും പിന്നിലല്ല.

സി.ഐ.എ എന്ന സിനിമക്ക്‌ ശേഷം ഷിബിൻ ഫ്രാൻസിസ്‌ ആണ് തിരക്കഥ ഒരുക്കിയത്‌. ഷിബിന്റെ എഴുത്തുകൾ ഗംഭീരമായി തന്നെ അരുൺ തിരശ്ശീലയിൽ എത്തിച്ചിട്ടുണ്ട്‌. അലക്‌സ് ജെ പുളിക്കല്‍ ഒരുക്കിയ ഛായാഗ്രഹണം ഏറെ മികച്ച്‌ നിന്നു. സിനിമയിൽ പ്രേക്ഷകർക്ക്‌ എൻഗേജിംഗ്‌ ആയി ഇരിക്കാൻ ഛായാഗ്രഹണം ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന് തന്നെ പറയാം.

ഒരു സിനിമക്ക് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ചേർന്ന ഒരു നല്ല സിനിമാനുഭവമാണ് അണ്ടർ വേൾഡ്. പേരുപോലെ തന്നെ പ്രേക്ഷകനെ ഒരു അധോലോകവും ആ ലോകം കീഴടക്കി വാഴുന്ന കുറെ ഏറെ മനുഷ്യരെയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ വളരെ മനോഹരമായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ഈ ചിത്രത്തിന്റെ അണിയറ കുട്ടയിമ.

Continue Reading

Reviews

ഷഹീൻ സിദ്ദിഖിന്റെ ഒരു കടത്ത് നാടൻ കഥ പ്രേക്ഷക ശ്രദ്ധനേടി ; റിവ്യൂ വായിക്കാം

Published

on

By

നവാഗത സംവിധായകൻ ആയ പീറ്റർ സാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കടത്ത് നാടൻ കഥ എന്ന ചിത്രം ഇന്നലെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിച്ചു. ആദ്യ ദിനത്തിൽ തന്നെ ഒരു നല്ല ചിത്രം എന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജനപ്രിയ നായകൻ ദിലീപ് പുറത്തു വിട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്ത ഇതിന്റെ ട്രെയ്ലറും സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു.

സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് നായക വേഷത്തിൽ എത്തുന്നതിനോടൊപ്പം ഗജനി എന്ന സൂപ്പർ ഹിറ്റ് തമിഴ്, ഹിന്ദി ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ പ്രദീപ് റാവത്തും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഒപ്പം സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ഭംഗിയാക്കി. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനൊപ്പം അനൂപ് മാധവും ചേർന്നാണ്.

ഉമ്മയുടെ ഓപ്പറേഷനുള്ള പണം കണ്ടെത്താൻ പലവഴി തിരഞ്ഞു നടക്കുന്ന യുവാവ് ഒടുവിൽ ഹവാല പണമിടപാടിൽ പെടുന്നതും പോലീസ് പിടിയിലാകാതെ തന്നെ ലക്ഷ്യം സാധൂകരിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഓപ്പറേഷനുള്ള വലിയ തുക എങ്ങനെ സമാഹരിക്കുമെന്ന ചിന്തയിൽ ഒടുവിൽ അയാൾ എത്തിനിൽക്കുന്നത് ഹവാല ഇടപാടുകാരിലാണ്. പ്രതിനായക കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ മിക്ക ഭാഷാ സിനിമകളിലും ശ്രദ്ധ നേടിയ പ്രദീപ് റാവത്ത് ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ‘ബാബ’ എന്ന ഒരു അധോലോക നേതാവിനെയാണ് പ്രദീപ് റാവത്ത് അവതരിപ്പിച്ചിരിക്കുന്നത്. പ്രസീദ മേനോന്‍, നോബി, ബിജുക്കുട്ടന്‍ എന്നിവരുടെ ‘ഗ്യാങ്ങ്’ ആണ് ചിത്രത്തില്‍ പ്രധാനമായും നര്‍മ്മം സൃഷ്ടിക്കുന്നത്.

ജോസഫ് സി മാത്യു ഒരുക്കിയ ദൃശ്യങ്ങളും അൽഫോൻസ് ജോസഫ് ഒരുക്കിയ സംഗീതവുംതന്നെയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്. പീറ്റർ സാജൻ നിർവഹിച്ച എഡിറ്റിങ്ങും മികച്ചതായി.

Continue Reading

Trending