Connect with us

News

അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത അണ്ടർ വേൾഡിന്റെ ട്രൈലെർ പുറത്തിറങ്ങി

Published

on

അരുൺകുമാർ അരവിന്ദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആസിഫ് അലി ചിത്രം അണ്ടർ വേൾഡിന്റെ ട്രൈലെർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്റേഴ്സും ട്രീസറുകളും ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

ഒരു ആക്ഷന്‍ റിവെന്‍ഞ്ച് ത്രില്ലരായ ഈ ചിത്രത്തിൽ ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംയുക്ത മേനോന്‍, കേതകി നാരായണന്‍ തുടങ്ങിയവരാണ് നായികമാരായെത്തുന്നത്. കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അണ്ടർ വേൾഡ്. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്.ഗാരി പെരേരയും നേഹ നായരുമാണ് സംഗീതമൊരുക്കുന്നത്. അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്. ഡിഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റാണ് വിതരണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ജയസൂര്യ ചിത്രം തൃശൂർ പൂരം ക്രിതുമസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു

Published

on

By

മലയാളികളുടെ സംസ്കാരത്തെയും ആചാര അനുഷ്ഠാനങ്ങളുടെയും കഥപറയുന്ന നമ്മുടെ സ്വന്തം തൃശൂർ നഗരത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് മറ്റൊരു ചിത്രം കുടി.ജയസൂര്യ കേന്ദ്രകഥാപാത്രമായി വിജയ് ബാബു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്നത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

Thrissur Pooram Packup

Gepostet von Vijay Babu am Dienstag, 5. November 2019

ചിത്രം ക്രിസ്‌തുമസിനോടനുബന്ധിച്ച് തീയേറ്ററുകളിലെത്തുമെന്നാണ് വീഡിയോയിൽ അറിയിച്ചിരിക്കുന്നത്. ഒപ്പം ജയസൂര്യ ഷാജിപാപ്പാനായിവെള്ളിത്തിരയിൽ മിന്നിയ ആഡിന്റെ മൂന്നാം ഭാഗമായ ആട് 3 യുടെ അന്നൗൻസ്മെന്റും 2020 ൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. തികച്ചും ഒരു ഫാമിലി എന്റർടൈനറായ തൃശൂർ പൂരം തൃശൂർ നഗരത്തെ ആസ്പദമാക്കിയാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടെന്നും നടൻ ജയസൂര്യ കൂട്ടിച്ചേർത്തു

Continue Reading

News

ഒരു സിനിമാനുഭവം ചരിത്രമാകുന്നു നിമിഷം; മാമാങ്കം ഒഫീഷ്യൽ ട്രൈലെർ എത്തി

Published

on

By

വള്ളുവനാടിന്റെ ചരിത്ര പ്രാധാന്യവും ഉള്ളിൽ കനൽ കോരിയിട്ട കുറെ ശക്തമായ കഥാപാത്രങ്ങലും കൊണ്ട് സമ്പന്നയാമ മാമാങ്കത്തിന് തിരികൊളുത്തികൊണ്ടു ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമാലോകവും സിനിമാപ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മാമാങ്കം ഇനി അധികം വൈകാതെ വെള്ളിത്തിരയിൽ കാണാം…കാത്തിരിക്കൂ

Continue Reading

News

‘മാര്‍ജാര ഒരു കല്ലുവച്ച നുണ’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!

Published

on

Maarjara Oru Kalluvecha Nuna Video Song

നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാര്‍ജാര ഒരു കല്ലുവച്ച നുണ’.  ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ജോബ് കുര്യന്‍ ആലപിച്ച ‘ആരൊരാള്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കിരണ്‍ ജോസ് ആണ്.

വിഹാന്‍, സുധീര്‍ കരമന, ഹരീഷ് പേരഡി, ടിനി ടോം, നോബി, കൊല്ലം സുധി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ലിജൊ പോള്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഫിന്‍ഫി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുനിരാജ് കാശ്യപ് ആണ് ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ രാകേഷ് ബാല തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുത്തിയിരിക്കുന്നത്.

ഗാനം കാണാം

Continue Reading

Trending